Quantcast

ബ്രിട്ടീഷ് നേവി അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡിന് കൈമാറി

വിഴിഞ്ഞം ഹാർബറിൽ എത്തിച്ച മത്സ്യത്തൊഴിലാളികളെ കേരള ഫിഷറീസ് കൈമാറും

MediaOne Logo

Web Desk

  • Updated:

    2023-11-21 01:28:46.0

Published:

21 Nov 2023 1:23 AM GMT

indian fishermen
X

കോസ്റ്റ് ഗാര്‍ഡിന് കൈമാറിയ  മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: ബ്രിട്ടീഷ് നേവി അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡിന് കൈമാറി. സമുദ്ര അതിർത്തി ലംഘിച്ചതിനാണ് കഴിഞ്ഞ 23ന് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം ഹാർബറിൽ എത്തിച്ച മത്സ്യത്തൊഴിലാളികളെ കേരള ഫിഷറീസ് കൈമാറും.

സെപ്തംബർ 15ന് തമിഴ്നാട് തേങ്ങാപ്പട്ടണത്തിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 32 സംഘത്തെയാണ് ബ്രിട്ടീഷ് നേവി അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി യിലേക്ക് കടന്നു കയറി എന്ന് കാട്ടി സെപ്തംബർ 28 ന് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാർഷ്യ ദ്വീപിൽ വെച്ച് വിചാരണ നടത്തി. അനധികൃതമായി ബന്ധന കുറ്റം ചുമത്തി 25,000 പൗണ്ട് പിഴ ചുമത്തി. മത്സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുത്ത നാല് ടൺ മത്സ്യവും നശിപ്പിച്ചു. പിഴ അടയ്ക്കുവാനുള്ള കാലാവധി കഴിഞ്ഞപ്പോൾ രണ്ടു ബോട്ടുകളിൽ ഒന്ന് പിടിച്ചു വച്ച് 32 പേരെയും തിരിച്ചയക്കുകയായിരുന്നു.

കാറ്റടിച്ച് ദിശ തെറ്റിയതാണ് അതിർത്തി കടക്കാൻ കാരണമായതെന്ന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം ഹാർബറിൽ എത്തിച്ച മത്സ്യത്തൊഴിലാളികളെ കേരള ഫിഷറീസ് കൈമാറുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.




TAGS :

Next Story