Quantcast

കാർ വീട്ടിലേക്ക് മറിഞ്ഞു; പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

ഇറക്കം ഇറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    11 Feb 2024 1:57 PM IST

car accident kottayam
X

കോട്ടയം: കാർ വീട്ടിലേക്ക് നിയ​ന്ത്രണം വിട്ട് മറിഞ്ഞു. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു.

കോട്ടയം തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപം ഉച്ചക്ക് 12 മണിയോടെയാണ് അപകടം. മുള്ളൻമടക്കൽ അഷ്റഫിന്റെ മകൻ അൽസാബിത്ത് ആണ് രക്ഷപ്പെട്ടത്.

അടുക്കം ഇറക്കം ഇറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു. സംരക്ഷണ ഭിത്തിയും വാട്ടർ ടാങ്കും തകർത്ത കാർ വീടിനു പുറകിൽ പതിച്ചു.

പിൻവശത്തെ മുറിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അൽസാബിത്തിന്റെ മേശയിൽ ഓടും കല്ലും പതിച്ചു. വിദ്യാർഥി ശബ്ദം കേട്ട് ഓടി മാറുകയായിരുന്നു.

കാറുടമ അടുക്കം സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈരാറ്റുപേട്ട പൊലീസും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.



TAGS :

Next Story