Quantcast

'ക്രിമിനലുകളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി മാറി': ഷാഫി പറമ്പിൽ എംപി

'ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടി'

MediaOne Logo

Web Desk

  • Published:

    4 Sept 2024 3:53 PM IST

Shafi Parambil MP-Pinarayi Vijayan
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി വടകര എംപി ഷാഫി പറമ്പിൽ. ക്രിമിനലുകളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

'അരമന രഹസ്യം പുറത്താകും എന്ന പേടിയിലാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തത്. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും പേടിക്കുന്നു. പിണാറായി വിജയൻ്റെ അധികാരത്തിന് മുന്നിൽ കേന്ദ്ര കമ്മിറ്റി ദുർബലമാണ്.'- ഷാഫി പറമ്പിൽ പറഞ്ഞു.

'ബിജെപിക്ക് വേണ്ടി കുളം കലക്കുന്ന പരിപാടി മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൊലീസ് നടത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ഡീൽ ഉണ്ടോ എന്ന് സംശയമുണ്ട്. ഇ.പി ജയരാജനില്ലാത്ത സംരക്ഷണം അജിത്കുമാറിന് ലഭിക്കുന്നതിൻ്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും' ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

TAGS :

Next Story