Quantcast

'ആകാശത്തോളം ആത്മവിശ്വാസം, എൽഡിഎഫിന് മൂന്നാം ഊഴം വേണമെന്നത് കേരളത്തിലെ സാധാരണക്കാരുടെ ആ​ഗ്രഹം': എം. സ്വരാജ്

പ്രതിപക്ഷത്തിൻ്റെ അഴിമതിയാണ് തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യുന്നതെന്നും സ്വരാജ്

MediaOne Logo

Web Desk

  • Published:

    7 April 2026 11:12 AM IST

ആകാശത്തോളം ആത്മവിശ്വാസം, എൽഡിഎഫിന് മൂന്നാം ഊഴം വേണമെന്നത് കേരളത്തിലെ സാധാരണക്കാരുടെ ആ​ഗ്രഹം: എം. സ്വരാജ്
X

കൊച്ചി: എൽഡിഎഫ് സർക്കാറിന് മൂന്നാം ഊഴം ലഭിക്കുമെന്ന് എം.സ്വരാജ്. വികസനത്തിനുള്ള വോട്ട് ജനങ്ങൾ എൽഡിഎഫിന് നൽകുമെന്നും സ്വരാജ് മീഡിയ വണിനോട് പറഞ്ഞു.

ആകാശത്തോളം ആത്മവിശ്വാസമുണ്ട്. എൽഡിഎഫിന് മൂന്നാം ഊഴം വേണമെന്നത് കേരളത്തിലെ സാധാരണക്കാരുടെ ആ​ഗ്രഹമാണ്. പെൻഷൻ മുടങ്ങരുത്, പവർക്കട്ട് വരരുത്, നിയമന നിരോധനം ഉണ്ടാവരുത് തുടങ്ങിയവയാണ് അവർ ആ​ഗ്രഹിക്കുന്നത്. അതിന് ഇടതുപക്ഷം ഭരണത്തിൽ തുടർന്നാലെ സാധിക്കുകയുള്ളൂവെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിലും , ക്ഷേമത്തിലും ഊന്നിയാണ് പ്രചാരണം. പ്രതിപക്ഷത്തിന് അതിനി പറ്റില്ല. പ്രതിപക്ഷത്തിൻ്റെ അഴിമതിയാണ് ചർച്ചചെയ്യുന്നത്. പുതിയ കണക്കുകൂടെ പുറത്തുവന്നതോടെ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായെന്നും സ്വരാജ്.

TAGS :

Next Story