Quantcast

'പറഞ്ഞു തീർക്കേണ്ട പ്രശ്നം വഷളാക്കി'; സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി

മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്.

MediaOne Logo

Web Desk

  • Published:

    7 April 2024 4:26 AM GMT

Saji Manjakadambil
X

കോട്ടയം: ജില്ലാ യു.ഡി.എഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. പറഞ്ഞു തീർക്കാമായിരുന്ന പ്രശ്നങ്ങൾ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്നാണ് കോൺഗ്രസിൽ വിമർശനം. സജിയുടെ രാജി മുന്നണി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതൃപ്തി കോൺഗ്രസ് പി.ജെ ജോസഫിനെ അറിയിച്ചു. അതേസമയം, പ്രശ്നപരിഹാര ശ്രമങ്ങൾ തുടങ്ങിയെന്നാണ് ജോസഫ് ഗ്രൂപ്പ് നൽകുന്ന സൂചന. മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്.

പാർട്ടിയും മുന്നണിയും അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സജി മഞ്ഞക്കടമ്പിലിന്റെ രാജി. മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതകളാണ് സജിയുടെ രാജിയിൽ കലാശിച്ചത്. ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ മുതിർന്ന നേതാവാണ് സജി മഞ്ഞക്കടമ്പിൽ.

TAGS :

Next Story