Quantcast

എഡിജിപി അജിത് കുമാറിന്റെ വിവാദ ട്രാക്ടർ യാത്ര; കടുത്ത വിമർശനവുമായി കോടതി

പത്തനംതിട്ട പൊലീസ് മേധാവിയോടും നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടി

MediaOne Logo

Web Desk

  • Published:

    16 July 2025 1:25 PM IST

ADGP MR Ajith Kumar again recommended by DGP to State Govt for Vishisht Seva Medal of President
X

കൊച്ചി: എഡിജിപി എം.ആർ അജിത് കുമാറിന്റെ ശബരിമല വിവാദ ട്രാക്ടർ യാത്രയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നടപടി ദൗർഭാഗ്യകരമാണെന്ന് വിലയിരുത്തിയ കോടതി ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നും വിശദീകരണം തേടി.

സന്നിധാനത്തേക്ക് ചരക്ക് കൊണ്ടുപോകുന്ന ട്രാക്ടറുകളിൽ യാത്ര ചെയ്യാൻ പാടില്ലെന്ന് 2021ൽ തന്നെ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ഇതിന് വിരുദ്ധമായാണ് എഡിജിപി യുടെ ട്രാക്ടർ യാത്ര. ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ ഫോട്ടോ സഹിതമുള്ള റിപ്പോർട്ട് പരിശോധിച്ച കോടതി മനപ്പൂർവമാണ് എം.ആർ അജിത് കുമാറിന്റെ നടപടിയെന്ന് വിമർശിച്ചു.

നടപടി ദൗർഭാഗ്യകരമെന്നും കോടതി വ്യക്തമാക്കി. പത്തനംതിട്ട പൊലീസ് മേധാവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വാമി അയ്യപ്പൻ റോഡ് വഴി ആരും നിയമവിരുദ്ധ യാത്ര ചെയ്യരുതെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി എഡിജിപിയോട് വിശദീകരണം തേടിയതായി സർക്കാർ അറിയിച്ചു. ഹരജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

watch video:

TAGS :

Next Story