Quantcast

'കോൺഗ്രസ് - ബിജെപി ഡീൽ മറികടക്കാനാണ് സിപിഎം-ബിജെപി ഡീൽ ആരോപിക്കുന്നത്'; എം.എ ബേബി

ആർഎസ്എസിന്‍റെ നിയന്ത്രണത്തിലുള്ള വർഗീയ ധ്രൂവികരണത്തിന് ബദൽ ഇടതുപക്ഷമാണ്

MediaOne Logo

Web Desk

  • Updated:

    2026-04-04 05:46:16.0

Published:

4 April 2026 10:58 AM IST

കോൺഗ്രസ് - ബിജെപി ഡീൽ മറികടക്കാനാണ്  സിപിഎം-ബിജെപി ഡീൽ ആരോപിക്കുന്നത്; എം.എ ബേബി
X

തിരുവനന്തപുരം: കോൺഗ്രസ് - ബിജെപി ഡീൽ മറികടക്കാനാണ് സിപിഎം-ബിജെപി ഡീൽ ആരോപിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ആരുടെ വോട്ട് കിട്ടിയാണ് സുരേഷ് ഗോപി തൃശൂരിൽ ജയിച്ചതെന്ന് കണക്ക് പരിശോധിച്ചാൽ എല്ലാവർക്കും അറിയാമെന്നും ആർഎസ്എസിന്‍റെ നിയന്ത്രണത്തിലുള്ള വർഗീയ ധ്രൂവികരണത്തിന് ബദൽ ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ ശക്തികൾ നാട്ടിൽ പിടിമുറുക്കാൻ ശ്രമം ശക്തമാക്കുന്നതിനിടെയാണ് തെരത്തെടുപ്പ് നടക്കുന്നത്. ആര്‍എസ്എസി ൻ്റെനിയന്ത്രണത്തിലുള്ള വർഗീയ ധ്രൂവികരണത്തിന് ബദൽ ഇടതുപക്ഷമാണ്. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച നാടാണ് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് നേരിട്ടു പങ്കുള്ളതായി കരുതുന്നില്ല. എന്നാൽ പ്രധാന പ്രതികൾ എല്ലാം കണ്ടു മുട്ടിയത് സോണിയുടെ വീട്ടിലാണ്. സോണിയയുടെ പങ്ക് തെളിയിക്കുന്ന രേഖകളുമില്ല. സംശയകരമായ പലകാര്യങ്ങളുമുണ്ട്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ ന്യായീകരിച്ച ബേബി അദ്ദേഹത്തിന് സ്വര്‍ണക്കൊള്ളയിൽ നേരിട്ട് പങ്കില്ലെന്നും പറഞ്ഞു. തെറ്റ് കണ്ടുപിടിക്കുന്നതിൽ ഭരണപരമായ വീഴ്ചയുണ്ടായതാണ് പത്മകുമാർ ചെയ്ത കുറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



TAGS :

Next Story