Quantcast

ഇടുക്കിയിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത ദമ്പതികളുടെ മകൾ മരിച്ചു

ശ്രീധന്യയുടെ അച്ഛൻ രവീന്ദ്രനാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന് വീടിന് തീ കൊളുത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-04-28 16:23:18.0

Published:

28 April 2022 9:49 PM IST

ഇടുക്കിയിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത ദമ്പതികളുടെ മകൾ മരിച്ചു
X

ഇടുക്കി: ഇടുക്കി പുറ്റടിയിൽ വീട്ടിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത രവീന്ദ്രൻ ഉഷ ദമ്പതികളുടെ മകൾ ശ്രീധന്യ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൂന്ന് ദിവസമായി ചികിൽസയിലായിരുന്നു. ശ്രീധന്യയുടെ അച്ഛൻ രവീന്ദ്രനാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന് വീടിന് തീ കൊളുത്തിയത്.

ഭാര്യ ഉഷയെ തീ കൊളുത്തിയ ശേഷമായിരുന്നു രവീന്ദ്രന്റെ ആത്മഹത്യ. ഷോർട്ട് സർക്യൂട്ട് മൂലം കുടുംബാഗങ്ങൾ കിടന്നിരുന്ന മുറിയിൽ തീ പടരുകയായിരുന്നുവെന്നാണ് ആദ്യം വാർത്തകൾ വന്നത്. തീ പിടിച്ച് മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകളും പൊട്ടിതെറിച്ചു. ഷീറ്റുകൾ, മരണപ്പെട്ട രവീന്ദ്രന്റെയും ഉഷയുടെയും ദേഹത്തേയ്ക് പതിയ്ക്കുകയും ചെയ്തു. ഷീറ്റുകൾ പൊട്ടി തെറിയ്ക്കുന്ന ശബ്ദവും ശ്രീധന്യയുടെ നിലവിളിയുംകേട്ട് എത്തിയ നാട്ടുകാരനാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

TAGS :

Next Story