എന്യുമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം; എസ്‌ഐആറിൽ കേന്ദ്ര തെര.കമ്മീഷന് കത്തയച്ച് കേരളം
25 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ചീഫ് സെക്രട്ടറി കത്തിൽ അറിയിച്ചു

തിരുവനന്തപുരം: എസ്‌ഐആറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കേരളം കത്തയച്ചു. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നും 25 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ചീഫ് സെക്രട്ടറി കത്തിൽ അറിയിച്ചു.
തിരുവല്ല എംഎൽഎ മാത്യു ടി.തോമസ്, മുൻ എംഎൽഎ രാജാജി മാത്യു, മുൻ ഡിജിപി രമൺ ശ്രീവത്സവ തുടങ്ങിയവരടക്കം പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ചില ബൂത്തുകളിൽ വിവരം ശേഖരിക്കാൻ കഴിയാത്ത വോട്ടർമാരുടെ എണ്ണം അസാധാരണമായി ഉയർന്നുവെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു.
വിതരണം ചെയ്യാത്ത ഫോമുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല, 2025ലെ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ഫോം ലഭിച്ചിട്ടില്ല, മാപ്പിംഗ് പ്രക്രിയ പൂർണമായിട്ടില്ല തുടങ്ങിയവയും കത്തിൽ പരാമർശിക്കുന്നു. ഡിസംബർ 19വരെയായിരുന്നു എന്യൂമറേഷൻ ഫോമുകളുടെ അപ്‌ഡേഷനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരുന്നത്. രണ്ടാഴ്ചയെങ്കിലും സമയപരിധി നീട്ടണമെന്നാണ് കത്തിലെ ആവശ്യം.
Adjust Story Font
16

