Quantcast

പാലക്കാട് യൂത്ത് കോൺഗ്രസ് നേതൃത്വത്തെ പിരിച്ചുവിട്ട നടപടി പിൻവലിച്ചു

പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രവർത്തകർ രാജിവെച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    23 May 2023 7:29 AM IST

The decision to dismiss the Palakkad Youth Congress leadership was withdrawn
X

പാലക്കാട്: യൂത്ത് കോൺഗ്രസ് നേതൃത്വത്തെ പിരിച്ച് വിട്ട നടപടി പിൻവലിച്ചു. ജില്ലാ സമ്മേളനത്തോട് സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ വൈസ് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള 50ലേറ പേരെ പിരിച്ചുവിട്ടത്.

പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രവർത്തകർ രാജിവെച്ചിരുന്നു. പ്രതിഷേധം കണക്കിൽ എടുത്താണ് സംസ്ഥാന സമ്മേളനം തുടങ്ങും മുൻപ് പിരിച്ചുവിട്ടവരെ തിരിച്ചെടുത്തത്. അച്ചടക്ക നടപടിയുടെ പേരിൽ നേരത്തെ പുറത്താക്കിയവരെയും തിരിച്ചെടുത്തു.

TAGS :

Next Story