ശബരിമല സ്വർണക്കൊള്ള; യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോർഡും കുരുക്കിൽ
2012 ലെ ഉത്തരവ് മറികടന്നാണ് 2017 ൽ തന്ത്രിക്ക് വാജിവാഹനം കൊടുത്തുവിട്ടത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോർഡും കുരുക്കിൽ. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ലംഘിച്ചാണ് വാജിവാഹനം തന്ത്രിക്ക്‌നൽകിയത് .വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ല. പഴയ വസ്തുക്കൾ പൊതു സ്വത്തായിസംരക്ഷിക്കണമെന്നാണ് 2012ലെ ഉത്തരവിൽ പറയുന്നത്.
യുഡിഎഫ് സർക്കാറിന്റെ കാലത്ത് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ ദേവസ്വം ബോർഡിന്റെ കാലത്താണ് വാജിവാഹനം തന്ത്രിക്ക് കൊടുത്തുവിട്ടത്. 2012 ലെ ഉത്തരവ് മറികടന്ന് 2017 ലാണ് വാജി വാഹനം തന്ത്രിക്ക് കൊടുത്തുവിട്ടത്. ദേവസ്വം ബോർഡ് പ്രസിഡന്റായ പ്രായാർ ഗോപാലകൃഷ്ണന്റെ നിർദേശ പ്രകാരമാണ് വാജി വാഹനം കൈമാറിയത് എന്നായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് അംഗമായിരുന്ന അജയ് തറയിൽ പ്രതികരിച്ചത്.
'ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനാണ് ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. വാജി വാഹനം കൈമാറിയത് തന്ത്രസമുച്ചയത്തിന്റെ ആചാരപ്രകാരം. പുതിയതെന്തോ കണ്ടുപിടിച്ചെന്ന തരത്തിലാണ് വാര്‍ത്ത. 2012ലെ ഉത്തരവില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ബിംബങ്ങളുടെ അവകാശിയെന്നത് തന്ത്രിയാണ്. വാജി വാഹനത്തിന്റെ മൂല്യം എത്രയെന്ന് കോടതി കണക്കാക്കട്ടെ. ഞങ്ങളാരും സ്വര്‍ണം കട്ടിട്ടില്ല.' ആചാരപ്രകാരം തന്നെയാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയതെന്നും വാജി വാഹനം തനിക്ക് അവകാശപ്പെട്ടതെന്ന് തന്ത്രിയടക്കം പലപ്പോഴായി പറഞ്ഞിട്ടുണ്ടെന്നും അജയ് തറയില്‍ വ്യക്തമാക്കി.
തന്ത്രി കഠരര് രാജീവരര് റിമാൻഡിലായതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാജിവാഹനം കണ്ടെടുത്തത്. പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. വർഷങ്ങൾ പഴക്കമുള്ള വാജിവാഹനം കണ്ഠരര് രാജീവരരുടെ വീട്ടിലായിരുന്നു. 11 കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് വാജിവാഹനം.
അതേസമയം; ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാറിനെ കസ്റ്റഡിയിൽ വിട്ടു.ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ നൽകിയത്. 2019 കാലയളവിൽ ദേവസ്വം ബോർഡ് അംഗമായിരുന്നു. എൻ വിജയകുമാർ. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യഅപേക്ഷ നൽകി .
Adjust Story Font
16

