Quantcast

ഉണക്കാനിട്ട കാപ്പിക്കുരു പശുതിന്നു; ക്ഷീരകർഷകന് ഇരുമ്പുവടികൊണ്ട് ക്രൂരമർദനം

സംഭവത്തിൽ ഓടത്തോട് സ്വദേശി റസാഖിനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    10 Feb 2022 1:22 AM GMT

ഉണക്കാനിട്ട കാപ്പിക്കുരു പശുതിന്നു; ക്ഷീരകർഷകന് ഇരുമ്പുവടികൊണ്ട് ക്രൂരമർദനം
X

ഉണക്കാനിട്ട കാപ്പിക്കുരു പശുതിന്നെന്ന് ആരോപിച്ച് ക്ഷീരകർഷകന് ക്രൂരമർദനം. കൽപ്പറ്റ പെരുന്തട്ട സ്വദേശി വിജയനാണ് മർദനമേറ്റത്. സംഭവത്തിൽ ഓടത്തോട് സ്വദേശി റസാഖിനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്നലെ വൈകീട്ടാണ് പശുവിനെ മേയ്ക്കാനായി വിജയന്‍ ഓടത്തോട് പോയത്. മേച്ചുകഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും റസാഖ് വിളിച്ചുവരുത്തി ഇരുമ്പുവടികൊണ്ട് മര്‍ദിക്കുകയായിരുന്നു. എന്നാൽ തന്റെ പശു കാപ്പിക്കുരു തിന്നിട്ടില്ലെന്നാണ് വിജയൻ പറയുന്നത്.

സംഭവത്തിനുപിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയൻ്റെ ശരീരമാസകലം മർദനമേറ്റ പാടുകളുണ്ട്. അറസ്റ്റിലായ റസാഖ് കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിക്ക് വിജയനോട് മുൻവൈരാഗ്യമില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. മർദനത്തിൻ്റെ യഥാർഥ കാരണം വിശദമായ ചോദ്യം ചെയ്യലിനു ശേഷമെ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് പറയുന്നു.

TAGS :

Next Story