Quantcast

ഭിന്നശേഷി സംവരണം; വിദ്യാഭ്യാസ മന്ത്രി ഇന്ന് സഭയിൽ പ്രത്യേക പ്രസ്താവന നടത്തും

ചട്ടം 300 പ്രകാരമാണ് പ്രസ്താവന നടത്തുന്നത്

MediaOne Logo

Web Desk

  • Published:

    5 Feb 2026 8:11 AM IST

ഭിന്നശേഷി സംവരണം; വിദ്യാഭ്യാസ മന്ത്രി ഇന്ന് സഭയിൽ പ്രത്യേക പ്രസ്താവന നടത്തും
X

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി പ്രത്യേക പ്രസ്താവന നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാനാണ് സർക്കാർ നീക്കം.

എയ്ഡഡ് ഭിന്നശേഷി സംവരണത്തിൽ സർക്കാരിനുമേൽ ക്രൈസ്തവസഭകൾ സമ്മർദം ശക്തമാക്കിയിരുന്നു. വിഷയത്തിൽ കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

അതേസമയം,സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം നിയമസഭയിൽ ഇന്നും തുടരും. കഴിഞ്ഞ രണ്ട് ദിവസത്തേതിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് പ്രതിപക്ഷ ആലോചന. വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡ് നിർമ്മാണവും, ആരോഗ്യമേഖലയിൽ മലപ്പുറം ജില്ല നേരിടുന്ന അവഗണനയും ശ്രദ്ധ ക്ഷണിക്കൽ ആയി വരുന്നുണ്ട്. ഇന്ന് സഭ പിരിഞ്ഞു കഴിഞ്ഞാൽ ഈ മാസം 23ന് മാത്രമേ ഇനി ചേരുകയുള്ളൂ.

സ്വർണക്കൊള്ള കേസിനെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഇന്നലെ നേർക്കുനേർ എത്തിയിരുന്നു. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവും മന്ത്രിമാരും പരസ്പരം പോർവിളിച്ചു.

മന്ത്രിമാർക്ക് മൈക്ക് കിട്ടുമ്പോൾ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളെ അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സോണിയെ തെരുവിലിട്ട് തല്ലാൻ അവസരം നൽകിയത് കോൺഗ്രസാണെന്ന് പി.രാജീവ് മറുപടി നൽകി. പ്രതിഷേധം കടുപ്പിച്ച് ഒടുവിൽ പ്രതിപക്ഷം സഭ ബഹിഷ്കക്കരിക്കുകയായിരുന്നു.

TAGS :

Next Story