Quantcast

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിൽ ബിജെപി സീൽ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറിന് അന്വേഷണ റിപ്പോർട്ട് കൈമാറി

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും നിർദ്ദേശങ്ങളൊന്നും മുന്നോട്ടുവയ്ക്കാതെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ചുമതലയുള്ള പി.ബി നൂഹ് ഐഎഎസ് റിപ്പോർട്ട് കൈമാറിയത്

MediaOne Logo

Web Desk

  • Published:

    26 March 2026 7:26 AM IST

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിൽ ബിജെപി സീൽ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറിന് അന്വേഷണ റിപ്പോർട്ട് കൈമാറി
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബിജെപി സീൽ വന്നതിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ യു. ഖേൽക്കറിന് അന്വേഷണ റിപ്പോർട്ട് കൈമാറി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും നിർദ്ദേശങ്ങളൊന്നും മുന്നോട്ടുവയ്ക്കാതെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ചുമതലയുള്ള പി.ബി നൂഹ് ഐഎഎസ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കേണ്ടത് സിഇഒ രത്തൻ യു ഖേൽക്കറാണ്.

ഗുരുതര വീഴ്ച സമ്മതിക്കുമ്പോഴും ക്ലറിക്കൽ പിഴവ് എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ജൂനിയർ ലെവൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ആവശ്യമുണ്ടെങ്കിൽ ഉണ്ടാകുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നത്.

TAGS :

Next Story