Quantcast

ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം

നിയമസഭയിലെ ശങ്കരൻ നാരായണൻ തമ്പി ഹാളിൽ ആയിരിക്കും സമാപന പരിപാടികൾ

MediaOne Logo

Web Desk

  • Updated:

    2026-01-31 02:13:59.0

Published:

31 Jan 2026 7:42 AM IST

ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം
X

തിരുവനന്തപുരം: ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം. കഴിഞ്ഞദിവസം നടന്ന ഏഴ് മേഖല യോഗങ്ങളുടെയും എട്ട് വിഷയാധിഷ്ഠിത ചർച്ചകളുടെയും റിപ്പോർട്ടിംഗ് അവതരണം രാവിലെ നടക്കും. ഉച്ചയ്ക്കുശേഷമായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി പ്രസംഗം.

വൈകുന്നേരം മൂന്നിന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ ഈ വർഷത്തെ ലോക കേരളസഭ അവസാനിക്കും. നിയമസഭയിലെ ശങ്കരൻ നാരായണൻ തമ്പി ഹാളിൽ ആയിരിക്കും സമാപന പരിപാടികൾ. 125 രാജ്യങ്ങളിൽ നിന്നുള്ള 182 പ്രതിനിധികളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും അഞ്ചാം പതിപ്പിൽ പങ്കെടുത്തു.


TAGS :

Next Story