Quantcast

സിനിമാനയ രൂപീകരണ സമിതിയുടെ ആദ്യ യോഗം ഇന്ന്

സമിതിയിൽ നിന്ന് പുറത്താക്കിയ മുകേഷ് ഒഴികെയുള്ള അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    7 Sept 2024 6:11 AM IST

സിനിമാനയ രൂപീകരണ സമിതിയുടെ ആദ്യ യോഗം ഇന്ന്
X

എറണാകുളം: സിനിമാനയ രൂപീകരണ സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. സമിതി ചെയർമാൻ ഷാജി എൻ കരുൺ, കൺവീനർ മിനി ആൻ്റണി ഐഎഎസ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. സമിതിയിൽ നിന്ന് പുറത്താക്കിയ മുകേഷ് ഒഴികെയുള്ള അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും പൊതുവായ സിനിമാനയം രൂപീകരിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ അധ്യക്ഷനായി സർക്കാർ സമിതി രൂപീകരിച്ചത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിക്കുന്ന സിനിമാ കോണ്‍ക്ലേവിന് മുന്നോടിയായാണ് സമിതിയുടെ യോഗം.

TAGS :

Next Story