Quantcast

ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ വിപണി ഇടപെടൽ നടക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി; വിലക്കയറ്റത്തിൽ സഭയിൽ വാക്‌പോര്‌

സപ്ലൈകോ ഔട്ട്‌ലെറ്റ് വഴി വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ 13 സാധനങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-08-08 06:16:36.0

Published:

8 Aug 2023 6:14 AM GMT

ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ വിപണി ഇടപെടൽ നടക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി; വിലക്കയറ്റത്തിൽ സഭയിൽ വാക്‌പോര്‌
X

ഭക്ഷ്യമന്ത്രി ജി.ആർ അനിൽ | screenshot from sabha tv | 

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ മികച്ച രീതിയിൽ വിപണിയിൽ ഇടപെടുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ വിപണി ഇടപെടൽ നടക്കുന്നില്ല. സപ്ലൈകോ ഔട്ട്‌ലെറ്റ് വഴി വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ 13 സാധനങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു.

പൊതുവിതരണ രംഗത്ത് കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ഒരു മാതൃക ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു. വിലകയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ തക്കാളി ലഭിക്കുന്നതിനേക്കള്‍ കുറഞ്ഞ വിലയ്ക്കാണ് കേരളത്തില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത്. ഇത്തരത്തിലുള്ള സപ്ലൈകോയെ അടച്ചാക്ഷേപിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും മന്ത്രി ചോദിച്ചു.

സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ലെന്നും വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തരപ്രമേയ നോട്ടീസിൽ പി.സി വിഷ്ണുനാഥ് ആരോപിച്ചിരുന്നു. വിലക്കയറ്റം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സിവൽ സപ്ലൈസും ധനവകുപ്പും തമ്മിൽ തർക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി ഒന്നും മിണ്ടില്ലെന്നും പരിഹസിച്ചു. എന്നാല്‍ പരാമർശത്തിൽ എഴുന്നേറ്റ് നിന്ന്മന്ത്രിമാർ പ്രതിഷേധിച്ചു

TAGS :

Next Story