മനുഷ്യ- വന്യജീവി സംഘർഷം തടയുന്നതിനായി നിയമഭേദഗതി ആവശ്യപ്പെട്ട് കത്തയച്ച് വനംമന്ത്രി
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര വനംമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യം

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി നിയമം ഭേദഗതി ചെയ്യണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡന് പരിമിതമായ അധികാരം മാത്രമാണുള്ളത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കേന്ദ്രവനംമന്ത്രിക്ക് അയച്ച കത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു.
നേരത്തെ അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അത് സംസ്ഥാനം ചെയ്തില്ല എന്ന വിമർശനമടക്കം കേന്ദ്രം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ കേന്ദ്ര ത്തെ സമീപിച്ചിരിക്കുന്നത്. 1971 ലെ കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.
watch video:
Next Story
Adjust Story Font
16

