Quantcast

ശബരിമലയിലെ സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചു: സണ്ണി ജോസഫ്

കള്ളൻ കപ്പലിൽ തന്നെ ഉണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    3 Oct 2025 4:26 PM IST

ശബരിമലയിലെ സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചു: സണ്ണി ജോസഫ്
X

കോഴിക്കോട്: ശബരിമലയിലെ സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസ് ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭരണ തലത്തിൽ ഉള്ള ദുസ്വാധീനമാണ് തട്ടിപ്പിന് കളമൊരുക്കിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

സർക്കാരും ദേവസ്വം ബോർഡും ന്യായീകരിച്ച് മാറി നിൽക്കാൻ കഴിയില്ല. അയ്യപ്പ സംഗമം പോലും പ്രഹസനം എന്ന് വ്യക്തമായി. സ്വർണം നഷ്ടപ്പെടാൻ ഇടയായ സാഹചര്യം അന്വേഷിക്കണം. ഉത്തരവാദികൾക്ക് എതിരെ നടപടി വേണം. കോൺഗ്രസ് ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും. അഖിലേന്ത്യ നേതാക്കൾ വരെ സമരത്തിൻ്റെ ഭാഗമാകും. കള്ളൻ കപ്പലിൽ തന്നെ ഉണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദുരൂഹത വർധിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണവാതിലും ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപാളികളും ഉണ്ണികൃഷ്ണന്‍ പോറ്റി വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് തെളിവുകള്‍ പുറത്ത് വന്നു. സ്വര്‍ണ വാതില്‍ ചെന്നൈയിൽ ‍ എത്തിച്ച് നടത്തിയ പൂജയില്‍ നടന്‍ ജയറാമും വീരമണിയും അടക്കമുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്.

TAGS :

Next Story