സ്വാതന്ത്ര്യദിനത്തലേന്ന് വിഭജനഭീതിദിനമായി ആചരിക്കണമെന്ന നിർദേശത്തിൽ സർക്കാർ -ഗവർണർ പോര് തുടരുന്നു
വലിയ വിമർശനങ്ങൾ ഉണ്ടായെങ്കിലും പരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകിയിരിക്കുകയാണ് ചാൻസലർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തലേന്ന് വിഭജനഭീതിദിനമായി ആചരിക്കണമെന്ന നിർദേശത്തിൽ സർക്കാർ -ഗവർണർ പോര് തുടരുന്നു. വിഭജനഭീതിദിനം ഓർമപ്പെടുത്തി വൈസ് ചാൻസലർമാർക്ക് ഗവർണറുടെ കത്ത്. എന്തൊക്കെ പരിപാടികൾ എന്ന് അറിയിക്കാൻ നിർദേശം. പരിപാടി നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽമാർക്ക് കത്ത് നൽകാൻ സർക്കാർ. കേരളത്തിന്റെ പ്രതിഷേധം മുഖ്യമന്ത്രി ഗവർണറെ അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ്.
ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് സർവ്വകലാശാലകളോട് വീണ്ടും ആവർത്തിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വീകരിച്ച നടപടികൾ റിപ്പോർട്ട് ആയി നൽകണമെന്നും രാജ്ഭവൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടി സംഘടിപ്പിക്കാൻ പാടില്ലെന്ന് കാണിച്ച് പ്രിൻസിപ്പൽമാർക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനം.
ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്നാവശ്യം 20021ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ചത്. സംഘപരിവാർ അജണ്ടയാണിതിന് പിന്നിൽ എന്ന വിമർശനം അന്ന് തന്നെ ഉയർന്നു വന്നതാണ്. സർവ്വകലാശാലകളിലും ഇത് ആചരിക്കണം എന്നാണ് ബിജെപി നിയോഗിച്ച ചാൻസലറിന്റെ ചുമതലയുള്ള ഗവർണർമാർ ആവശ്യപ്പെട്ടത്. കേരളത്തിലെ സർവകലാശാലകളില്‍ പരിപാടി നടത്തണമെന്ന ആവശ്യം ഗവർണർ രാജേന്ദ്ര അരലേക്കർ മുന്നോട്ട് വച്ചിരുന്നു.
വലിയ വിമർശനങ്ങൾ ഉണ്ടായെങ്കിലും പരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകിയിരിക്കുകയാണ് ചാൻസലർ. എന്തൊക്കെ പരിപാടികൾ സംഘടിപ്പിച്ചു എന്ന് അറിയിക്കണമെന്നും രാജ്ഭവൻ നൽകിയ കത്തിൽ പറയുന്നുണ്ട്. ഗവർണറുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് വന്നു. അതിനിടെ വിഭജന ഭീതി ദിനം ആചരിക്കാൻ കെടിയു പിആർഒ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. വിസിയുടെ നിർദ്ദേശപ്രകാരമാണ് കത്തെന്നും പിആർഒ വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

