Quantcast

എൻഡോസള്‍ഫാൻ ദുരിതബാധിതരെ സർക്കാർ നിസംഗതയോടെ കാണുന്നു ; എൻ.എ.നെല്ലിക്കുന്ന്

ദുരിതാശ്വാസം സംബന്ധിച്ച സുപ്രീം കോടതി വിധി സര്‍ക്കാര്‍ പൂർണമായി നടപ്പാക്കിയിട്ടില്ലെന്നും എൻ.എ.നെല്ലിക്കുന്ന് സഭയില്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-06 05:49:36.0

Published:

6 Oct 2021 5:41 AM GMT

എൻഡോസള്‍ഫാൻ ദുരിതബാധിതരെ സർക്കാർ നിസംഗതയോടെ കാണുന്നു ; എൻ.എ.നെല്ലിക്കുന്ന്
X

സംസ്ഥാനത്ത് എൻഡോസള്‍ഫാൻ ദുരതിബാധിതർക്കുള്ള നഷ്ടപരിഹാരം പൂർണമായി വിതരണം ചെയ്തിട്ടില്ലെന്ന് എൻ.എ.നെല്ലിക്കുന്ന് നിയമസഭയിൽ ആരോപിച്ചു. ദുരിതാശ്വാസം സംബന്ധിച്ച സുപ്രീം കോടതി വിധി ഇനിയും പൂർണമായി നടപ്പാക്കിയിട്ടില്ലെന്നും എൻ.എ.നെല്ലിക്കുന്ന് പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

"എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയത്തിൽ മുഖ്യമന്ത്രി എത്ര യോഗം വിളിച്ചു, കണക്ക് നൽകാൻ തയാറുണ്ടോ? ദുരിതാശ്വാസം സംബന്ധിച്ച സുപ്രീം കോടതി വിധി ഇനിയും പൂർണമായി നടപ്പാക്കിയിട്ടില്ല. നിസംഗതയോടെയാണ് സർക്കാർ വിഷയം നോക്കികാണുന്നത്. അർഹരായ 6000 പേരിൽ 1200 പേർക്ക് മാത്രമാണ് അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകിയത്. എൻഡോസൾഫാൻ കമ്പനിയുടെ വക്താവായി കാസർഗോഡ് മുൻ കളക്ടർ മാറി."- നെല്ലിക്കുന്ന് സഭയില്‍ പറഞ്ഞു.

ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനം നടക്കുകയാണെന്നും വിവിധ സാമ്പത്തികസഹായങ്ങൾ നൽകിയിട്ടുണ്ടെന്നും സാമൂഹ്യ നീതി മന്ത്രി ആർ.ബിന്ദു പറഞ്ഞു. റെമഡിയേഷൻ സെൽ പുനസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.എൻഡോസൾഫാൻ റെമഡിയേഷൻ സെൽ നിഷ്ക്രിയമാണെന്നും മന്ത്രി സമ്മതിച്ചു.

"171 കോടി നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. 6 .8 കോടി രൂപയുടെ വായ്പ എഴുതി തള്ളി. 5346 പേർക്ക് സ്നേഹ സാന്ത്വന പദ്ധതി പ്രകാരം സഹായം നൽകി. സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി പുനരധിവാസ വില്ലേജ് സ്ഥാപിക്കാൻ 5 കോടി അനുവദിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമ്മാണ കരാർ."- ആർ.ബിന്ദു പറഞ്ഞു.

റെമഡിയേഷൻ സെൽ ഒരു വർഷമായി ചേരുന്നില്ലെന്നും യോഗം കൂടാതെ പുനരധിവാസ പദ്ധതികൾ ഒന്നും നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ട വിഷയമാണ് എൻഡോസൾഫാൻ ദുരിതബാധിതരുടേത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. വിദഗ്ദ ഡോക്ടർമാരില്ല. കാസർഗോഡ് ന്യൂറോളജിസ്റ്റ് ഇല്ല, ട്രോമാകെയർ സെൻറർ ഇല്ല. മെഡിക്കൽ ക്യാമ്പിൽ സഹായം വേണമെന്നു കണ്ടെത്തിയ 1031 പേരെ 4 വർഷം കഴിഞ്ഞിട്ടും പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നും വി ഡി സതീശൻ സഭയില്‍ പറഞ്ഞു.

പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.


TAGS :

Next Story