Quantcast

കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്റെ നിയമനം ഗവർണർ തടഞ്ഞു

നിയമനവുമായി ബന്ധപ്പെട്ട് ഇനി ഒരു നടപടിക്രമങ്ങളും എടുക്കരുതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗവർണർ നിർദേശം നൽകി.

MediaOne Logo

Web Desk

  • Updated:

    2022-08-17 14:06:49.0

Published:

17 Aug 2022 1:41 PM GMT

കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്റെ നിയമനം ഗവർണർ തടഞ്ഞു
X

കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ ഡോ. പ്രിയ വർഗീസിനെ നിയമിച്ചതിൽ കടുത്ത തീരുമാനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രിയ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തു. പ്രിയക്ക് ജോലിക്ക് അർഹതയുണ്ടെന്ന കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ശിപാർശ ഗവർണർ തള്ളി.

നിയമനവുമായി ബന്ധപ്പെട്ട് ഇനി ഒരു നടപടിക്രമങ്ങളും എടുക്കരുതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗവർണർ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ അംഗവും മുൻ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന്റെ നിയമനം മാനദണ്ഡങ്ങൾ മറികടന്നാണെന്ന് പരാതി ഉയർന്നിരുന്നു.

താൻ ചാൻസലറായിരിക്കുന്നിടത്തോളം സ്വജനപക്ഷപാതം അനുവദിക്കില്ലെന്ന് പറഞ്ഞ ഗവർണർ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്. വിഷയം Act 73 പ്രകാരം ഗവര്‍ണര്‍ നേരിട്ട് അന്വേഷിക്കും. അതിന് ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക.

TAGS :

Next Story