കേരളത്തിൽ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം പ്രതിസന്ധിയിലായി, മഴയും കാറ്റും മണ്ണിടിച്ചിലും എങ്ങും കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്
വിവിധ ജില്ലകളിൽ നിന്നുള്ള ചിത്രങ്ങൾ

കേരളത്തിൽ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം പ്രതിസന്ധിയിലായി, മഴയും കാറ്റും മണ്ണിടിച്ചിലും എങ്ങും കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള ചിത്രങ്ങൾ-
കോഴിക്കോട് അരീക്കാട് കനത്ത കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണു കിടക്കുന്നു.
തിരുവനന്തപുരം കല്ലാറിൽ റോഡിന്റെ 30 അടി ഉയരത്തിൽ നിന്നും കൂറ്റൻ കല്ലുകൾ റോഡിൽ വീണു.
ഇടുക്കി രാജകുമാരി കുംഭപ്പാറയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഏലത്തോട്ടത്തില്‍ നിന്ന മരം റോഡിലേയ്ക്ക് വീണു.
എറണാകുളം ആലുവ അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിലേക്ക് മരം ഒടിഞ്ഞു വീണു.
കനത്ത മഴയിൽ മലപ്പുറം വാഴക്കാട് മപ്രം മുഖക്കാവിൽ മുഹമ്ദലിയുടെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു
Next Story
Adjust Story Font
16

