ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ജപ്തി ചെയ്ത് കേരള ബാങ്ക്
മുൻ ഭൂഉടമ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തിയെന്ന് ബാങ്കിന്റെ വിശദീകരണം

പത്തനംതിട്ട: പത്തനംതിട്ട കൊറ്റനാട് ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ജപതി ചെയ്ത് കേരള ബാങ്ക്. മുൻ ഭൂഉടമ എടുത്ത വായ്പയിലാണ് ജപ്തി നടത്തിയതെന്ന് വീട്ടുകാർ ആരോപിച്ചു. ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് വീട്ടുകാരെ അകത്തു കയറ്റി.
ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടാണ് കേരള ബാങ്ക് ചാലാപ്പള്ളി ശാഖയിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥർ ജപ്തി ചെയ്തത്. മുൻ ഭൂഉടമ വിജയൻ ബാങ്കിൽ നിന്ന് എടുത്ത വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തിയെന്നാണ് ബാങ്കിന്റെ വിശദീകരണം. എന്നാൽ വസ്തു വാങ്ങിയപ്പോൾ ലോൺ ഉണ്ടായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് നിലവിലെ വീട്ടുകാർ പറയുന്നു.
കൈവശാവകാശ സർട്ടിഫിക്കറ്റും ബാധ്യത സർട്ടിഫിക്കറ്റും ഉൾപ്പെടെ നിലവിലെ ഭൂ ഉടമകളുടെ പക്കലുണ്ട്. ബാങ്കിന്റെ നടപടി മനുഷ്യത്വരഹിതമായ നടപടിയാണ് കേരള ബാങ്കിൽ നിന്നുണ്ടായതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
കുടുംബത്തിന് നീതി ലഭിക്കും വരെ ഒപ്പമുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉറപ്പ് നൽകി. മുൻ ഉടമക്കെതിരെ പെരുമ്പെട്ടി പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടുകാർ.
watch video:
Adjust Story Font
16

