രോഗിയുടെ കൂട്ടിരുപ്പുകാരനെ മർദിച്ച സംഭവം; രണ്ട് ജീവനക്കാർ അറസ്റ്റിൽ
സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരുപ്പുകാരനെ മർദിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു,രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
ചികിത്സയിൽ കഴിയുന്ന അമ്മയക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനാണ് മർദനമേറ്റത്. വാർഡിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Thiruvananthapuram: Two employees of the Medical College have been arrested for assaulting a patient's roommate. Vishnu and Ratheesh, security guards of a private agency, were arrested
Next Story
Adjust Story Font
16

