Quantcast

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം: റഹീം അസ്‍ലമിന്റെ അറസ്റ്റ് ഉടൻ

പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ഫോണിൽ പിന്തുടരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തുക

MediaOne Logo

Web Desk

  • Published:

    8 March 2025 5:23 PM IST

Tanur girls
X

മലപ്പുറം: താനൂരിൽനിന്ന് പെൺകുട്ടികളെ കാണാതെയായതിൽ കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി റഹീം അസ്ലമിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ഫോണിൽ പിന്തുടരൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തുക. പെൺകുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കും. തുടർന്ന് വീട്ടുകാരുടെ കൂടെ വിടണോ അതോടെ മറ്റെവിടെയെങ്കിലും താമസിപ്പിക്കണോ എന്ന കാര്യം തീരുമാനിക്കും.

യാത്ര പോവുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവർ മുംബൈയിലെത്തിയത്. മൂന്നുപേരും ചേർന്നാണ് യാത്ര പ്ലാൻ ചെയ്തത്. നാല് മാസം മുമ്പാണ് റഹീം ഇൻസ്റ്റഗ്രാം വഴി കുട്ടികളുമായി പരിചയപ്പെടുന്നത്.

മുംബൈയിൽനിന്ന് മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. പൂ​നയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി അന്വേഷണം സംഘം

ഇന്ന് ഉച്ചയോടെയാണ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്ത്.പൂനയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനിൽ വച്ചാണ് പെൺകുട്ടികളെ ഇന്നലെ പുലർച്ചെയോടെ കണ്ടെത്തിയത്. തുടർന്ന് കൊണ്ടുവരാനായി താനൂരിൽ നിന്നുള്ള പൊലീസ് സംഘം പൂനയിലേക്ക് തിരിക്കുകയായിരുന്നു.

മുംബൈയിലെ ബ്യൂട്ടിപാർലറിൽ എത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത്. ബ്യൂട്ടിപാർലറിൽ എത്തുമ്പോൾ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് ബ്യൂട്ടി പാർലർ ഉടമ ലൂസി മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story