Quantcast

ഭർത്യവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

അടൂർ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയെയാണ് ഈ മാസം 20ന് മരിച്ചനിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-09-25 12:02:50.0

Published:

25 Sept 2022 5:28 PM IST

ഭർത്യവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
X

കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചടയമംഗലം അക്കോണം സ്വദേശി കിഷോർ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അടൂർ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയെയാണ് ഈ മാസം 20ന് മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. വിദേശത്തു നിന്നെത്തിയപ്പോൾ ഭാര്യയെ മരിച്ച നിലയിൽ കണ്ടെന്നാണ് ഭർത്താവിന്റെ മൊഴി.

ഒരു വർഷം മുൻപായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈത്തിൽനിന്ന് രാവിലെ വീട്ടിലെത്തിയപ്പോൾ ഭാര്യ ലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെന്നാണ് കിഷോറിന്റെ മൊഴി. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്നാണ് ലക്ഷ്മിയുടെ വീട്ടുകാരുടെ ആരോപണം.വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറയുന്നു.

TAGS :

Next Story