എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പിആർഡി വാർത്താക്കുറിപ്പ് ഇറക്കിയ സംഭവം; ഉദ്യോഗസ്ഥന് സസ്പെൻഷൻ
കണ്ണൂർ ജില്ലാ കലക്ടറാണ് നടപടി എടുത്തത്

തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പിആർഡി വാർത്താക്കുറിപ്പ് ഇറക്കിയ സംഭവത്തിൽ നടപടി. ഉത്തരവാദി ആയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ജില്ലാ കലക്ടറാണ് നടപടി എടുത്തത്.
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.വി സുമേഷ് നൽകിയ പരാതി സംബന്ധിച്ചായിരുന്നു വാർത്താ കുറിപ്പ്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് പ്രാഥമിക കണ്ടെത്തൽ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നേടിയതിനു പിന്നാലെയാണ് നടപടി.
യുഡിഎഫ് വ്യക്തിഹത്യ നടത്തുന്നു എന്ന് എൽഡിഎഫ് പരാതി നൽകിയതിനെ കുറിച്ചായിരുന്നു വാർത്താക്കുറിപ്പ്. പിആർഡിയുടേത് ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു.
Next Story
Adjust Story Font
16

