Quantcast

മസാല ബോണ്ട് കേസിൽ കിഫ്ബി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

കേസിൽ അന്വേഷണസംഘം ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ

MediaOne Logo

Web Desk

  • Published:

    28 Feb 2024 1:21 AM GMT

മസാല ബോണ്ട് കേസിൽ കിഫ്ബി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
X

​കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഡിജിഎം ഫിനാന്‍സ് അജോഷ് കൃഷ്ണകുമാര്‍, ഹേമന്ത് ആർ എസ് എന്നിവരെ ഇന്നലെ ഇഡി 8 മണികൂറോളം ചോദ്യം ചെയ്തിരുന്നു. കേസിൽ അന്വേഷണസംഘം ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മസാല ബോണ്ട് വഴി ‌വിദേശത്ത് നിന്ന് സമാഹരിച്ച 2,150 കോടി രൂപ വിനിയോഗിച്ചതില്‍ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ ‍ഡി ആരോപണം.

മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും പലതവണ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും സമന്‍സ് നിയമവിരുദ്ധമായതിനാല്‍ ഹാജരാകാനാകില്ലെന്നാണ് തോമസ് ഐസക് കോടതിയെ അറിയിച്ചിരുന്നത്.

TAGS :

Next Story