Quantcast

കോട്ടയം നഗരസഭ ഭരണം യു.ഡി.എഫിന്

തെരഞ്ഞെടുപ്പിൽ ബിൻസി സെബാസ്റ്റ്യന് 22 വോട്ടും ഷീജ അനിലിന് 21 വോട്ടുകളും ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2021-11-15 08:24:41.0

Published:

15 Nov 2021 8:11 AM GMT

കോട്ടയം നഗരസഭ ഭരണം യു.ഡി.എഫിന്
X

കോട്ടയം നഗരസഭയിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. തെരഞ്ഞെടുപ്പിൽ ബിൻസി സെബാസ്റ്റ്യന് 22 വോട്ടും ഷീജ അനിലിന് 21 വോട്ടുകളും ലഭിച്ചു. അനാരോഗ്യം മൂലം സി.പി.എം അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത് യു.ഡി.എഫിന് ഗുണം ചെയ്തു. ഇതോടെ ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും ചെയര്‍പെഴ്സണായി.

യു.ഡി.എഫിനെതിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായാതോടെയാണ് നഗരസഭയില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ എ​ൽ.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നും 22 സീറ്റുകള്‍ വീതമാണ് ഉള്ളത്. കോ​ൺ​ഗ്ര​സ്​ വി​മ​ത​യാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച ബി​ൻ​സി സെ​ബാ​സ്​​റ്റ്യനെ അ​ഞ്ചു​വ​ർ​ഷം ചെ​യ​ർ​പേ​ഴ്​​സണ്‍ സ്​​ഥാ​നം വാ​ഗ്​​ദാ​നം ചെ​യ്​​തു കൂടെക്കൂട്ടിയാണ് യു.ഡി.എഫ് 22ല്‍ എത്തിയത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ഭരണം പിടിക്കുകയും ബിന്‍സി ചെയര്‍പെഴ്സണാവുകയുമായിരുന്നു. എ​ന്നാ​ൽ, ഭ​ര​ണ​സ​മി​തി​യി​ൽ ചെ​യ​ർ​പേ​ഴ്​​സ​ണും വൈസ് ചെയര്‍മാനും ത​മ്മി​ലു​ള്ള ഭി​ന്ന​ത പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ ഭ​ര​ണ​സ്​​തം​ഭ​നം ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവരികയായിരുന്നു.



TAGS :

Next Story