Quantcast

നെന്മാറ വേലയ്ക്ക് ബസിന് മുകളിൽ യാത്ര ചെയ്ത സംഭവം: നാല് ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കൂടുതൽ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാന്‍ സാധ്യത

MediaOne Logo

Web Desk

  • Updated:

    2022-04-06 12:50:09.0

Published:

6 April 2022 12:40 PM GMT

നെന്മാറ വേലയ്ക്ക് ബസിന് മുകളിൽ യാത്ര ചെയ്ത സംഭവം: നാല് ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
X

പാലക്കാട്: നെന്മറ - വല്ലങ്ങി വേലയുടെ വെടിക്കെട്ട് കണ്ട് മടങ്ങിയവർ ബസിന് മുകളിലിരുന്ന് യാത്ര ചെയ്ത സംഭവത്തിൽ നാല് ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. എസ്.ആർ.ടി., കിങ്‌സ് ഓഫ് കൊല്ലങ്കോട് എന്നീ ബസുകളിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈൻസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്. രണ്ടു ബസുടമകൾക്കും പാലക്കാട് ആർ.ടി.ഒ നോട്ടീസ് അയച്ചിട്ടുണ്ട്. കൂടുതൽ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത.

ബസിന് മുകളിൽ നിറയെ യാത്രക്കാരമായി പോകുകയും ബസിന് മുകളിൽ കയറി കണ്ടക്ടർ ടിക്കറ്റ് നൽകുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടകരമായ രീതിയിൽ യാത്രക്കാരെ ബസിന്റെ മുകളിൽ കയറി യാത്ര ചെയ്യാൻ അനുവദിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അതേ സമയം ഈ വിഷയത്തിൽ വിശദീകരണവുമായി ബസ് ജീവനക്കാരും രംഗത്തെത്തിയിരുന്നു. നിരവധി ബസുകൾ ഇത്തരത്തിൽ സർവീസ് നടത്തിയെന്നും പൊലീസ് നടപടിയെടുത്തില്ലെന്നുമാണ് ബസ് ജീവനക്കാരുടെ ആക്ഷേപം. എന്നാൽ പലതവണ ആവശ്യപെട്ടിട്ടും യാത്രക്കാർ ഇറങ്ങിയില്ലെന്നും പൊലീസുകാർ നിയന്ത്രിച്ചിട്ടും നിൽക്കാത്ത ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുമെന്നും ബസ് ജീവനക്കാർ ചോദിക്കുന്നു. വേല ദിവസം കെ.എസ്.ആർ.ടി.സി സർവീസുകൾ കുറവായിരുന്നുവെന്നും പരാതിയുണ്ട്.

TAGS :

Next Story