Quantcast

മാളയിലെ മഠത്തിലാൻ മുത്തപ്പൻ കാവ് അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍; നടത്തിപ്പുകാരന്‍ പോക്സോ കേസ് പ്രതി

ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും ആഭിചാര ക്രിയകൾ തുടങ്ങുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    17 Oct 2022 1:11 AM GMT

മാളയിലെ മഠത്തിലാൻ മുത്തപ്പൻ കാവ് അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍; നടത്തിപ്പുകാരന്‍ പോക്സോ കേസ് പ്രതി
X

തൃശൂർ: മാളയിൽ പ്രവർത്തിക്കുന്ന ആഭിചാര കേന്ദ്രം അടച്ചുപൂട്ടമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. മഠത്തിലാൻ മുത്തപ്പൻ കാവ് എന്ന പേരിൽ ആഭിചാര ക്രിയകൾ നടത്തുന്ന രാജീവിനെതിരെ ആയിരുന്നു പ്രതിഷേധം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെയുള്ള അതിക്രമത്തിന് കഴിഞ്ഞ വർഷം പോക്സോ വകുപ്പു ചുമത്തി രാജീവിനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും ആഭിചാര ക്രിയകൾ തുടങ്ങുകയായിരുന്നു.

മാള കുണ്ടൂരിലാണ് കള്ളിയാട്ട് തറ രാജീവ് എന്നയാൾ ആഭിചാര ക്രിയകൾ നടത്തിയിരുന്നത്. പുറമെ നിന്ന് കാണാതിരിക്കാൻ കേന്ദ്രത്തിന്‍റെ പുറംഭാഗം ഷീറ്റ് കൊണ്ട് മറച്ചിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ ആഭിചാരക്രിയകൾ നടക്കുന്നത്. ആളുകളെ കബളിപ്പിക്കുന്ന തട്ടിപ്പ് കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധ മാർച്ച്‌ നടത്തി.

കുണ്ടൂർ പൗരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കേന്ദ്രത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. കെട്ടിട നിർമാണ തൊഴിലാളിയായ രാജീവ്‌ അഞ്ച് വർഷം മുമ്പാണ് മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തുന്ന കേന്ദ്രം വീടിനോട് ചേർന്ന് തുടങ്ങിയത്. അച്ഛൻ സ്വാമി എന്ന പേരിൽ സ്വയം ആൾദൈവം ചമഞ്ഞാണ് സ്ത്രീകളെ ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.



TAGS :

Next Story