Quantcast

മലപ്പുറത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചു

വീഴ്ചയുടെ ആഘാതത്തിൽ ഡ്രൈവർ ക്യാബിനിൽ കുടുങ്ങുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    14 Nov 2024 10:53 PM IST

accident
X

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക മധുഗിരി സ്വദേശി ബാഷ നായ്ക ആണ് മരിച്ചത്. കർണാടക രജിസ്ട്രേഷനിലുള്ള ചോളവുമായി പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപെട്ടത്.

ഇന്ന് വൈകുന്നേരം ഏഴ് മണിയോടുകൂടിയായിരുന്നു അപകടം. വീഴ്ചയുടെ ആഘാതത്തിൽ ക്യാബിനിൽ ഡ്രൈവർ കുടുങ്ങുകയായിരുന്നു. ‌തുടർന്ന് നാട്ടുകാരും പൊലീസും അ​ഗ്നിശമനസേനയും സംയുക്തമായാണ് ലോറി ഡ്രൈവറെ പുറത്തെത്തിച്ചത്. ഉടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS :

Next Story