Quantcast

സംസ്ഥാന പൊലീസിന്റെ പ്രധാന കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തു

യൂസർ നെയിം, പാസ് വേഡുകൾ, ഇ-മെയിലുകൾ എന്നിവയാണ് ഹാക്ക് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-10-31 07:52:50.0

Published:

31 Oct 2023 7:00 AM GMT

The main computers of the state police were hacked
X

കൊച്ചി: സംസ്ഥാന പൊലീസിന്റെ പ്രധാന കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തു. യൂസർ നെയിം, പാസ് വേഡുകൾ, ഇ-മെയിലുകൾ എന്നിവയാണ് ഹാക്ക് ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറിൽ നിന്നാണ് ഒരു മാസം മുൻപ് ഹാക്കിങ്ങ് നടന്നത്. ഡി.ജി.പിയുടെ നിർദേശ പ്രകാരം പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസമാണ് ഇക്കാര്യം പൊലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് വിഭാത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കഴിഞ്ഞ മാസം ഒമ്പതിനോ അതിന് മുമ്പോ ആയിരിക്കാം ഈ സംഭവം നടന്നിരിക്കുന്നതെന്നാണ് പൊലീസ്് നിഗമനം. കമ്പ്യുട്ടറിന് പുറമെ പൊലീസ് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. സി.എം.ഒ പോർട്ടൽ, ക്രൈം ഡ്രൈവ്, ഐ ആപ്പ്, പോൽ ആപ്പ്, പൊലീസ് സ്റ്റേഷൻ വെബ്‌സൈറ്റ്, സ്പാർക്ക് തുടങ്ങിയവയുടെ യൂസർ നെയിം പാസ്‌വേർഡ്, ഇമെയിൽ ഐ.ഡി എന്നിവയും ഹാക്ക് ചെയ്യപെട്ടിട്ടുണ്ട്.

ഹാക്ക് ചെയ്തവരുടെ ഐ.പി വിലാസം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഐ.ടി ആക്ടിലെ 43, 66 വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തത്.

TAGS :

Next Story