'മാധ്യമങ്ങളും പ്രതിപക്ഷവും ഇല്ലാക്കഥ പ്രചരിപ്പിക്കുന്നു'; മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കെതിരായ വിമർശനങ്ങളിൽ സി.പി.എം

സംസ്ഥാന വികസനത്തിന് വിവിധ രാജ്യങ്ങളുമായി ആശയവിനിമയം ആവശ്യമാണ്. ഇക്കാര്യം ജനങ്ങളിൽ എത്തിക്കുന്നതിന് പകരം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത് തുറന്നുകാട്ടണമെന്നും സിപിഎം

MediaOne Logo

Web Desk

  • Updated:

    2022-10-14 12:15:46.0

Published:

14 Oct 2022 12:04 PM GMT

മാധ്യമങ്ങളും പ്രതിപക്ഷവും ഇല്ലാക്കഥ പ്രചരിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കെതിരായ വിമർശനങ്ങളിൽ സി.പി.എം
X

തിരുവനന്തുപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.എം. മുഖ്യമന്ത്രിയുടെ യാത്രയെ പറ്റി മാധ്യമങ്ങളും പ്രതിപക്ഷവും ഇല്ലാക്കഥ പ്രചരിപ്പിക്കുകയാണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. സംസ്ഥാന വികസനത്തിന് വിവിധ രാജ്യങ്ങളുമായി ആശയവിനിമയം ആവശ്യമാണ്. ഇക്കാര്യം ജനങ്ങളിൽ എത്തിക്കുന്നതിന് പകരം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത് തുറന്നുകാട്ടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

വിവിധ രാജ്യങ്ങളിലുള്ള മൂലധന നിക്ഷേപ സാധ്യതകളെ കുറിച്ച് പഠിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ കേരളത്തിൽ വികസനം കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്നാണ് സിപിഎം വ്യക്തമാക്കുന്നത്. ചില ലക്ഷ്യങ്ങളിലൂന്നിയാണ് മാധ്യമങ്ങളും പ്രതിപക്ഷവും കുപ്രചരണം നടത്തുന്നതെന്നും സിപിഎം ആരോപിച്ചു.

TAGS :

Next Story