Quantcast

ഹൈക്കോടതി ഉത്തരവ് കടലാസിലൊതുങ്ങി; പാലക്കാട് നഗരസഭയിലെ പോത്തുകളുടെ ദുര്‍ഗതി തുടരുന്നു

ഹൈക്കോടതി പോത്തുകളെ സംരക്ഷിക്കാൻ നിർദേശം നൽകിയ ശേഷവും പോത്തുകൾ ചത്തുവീഴുന്നത് ഇവിടെ സ്ഥിരം കാഴ്ചയാകുകയാണ്.

MediaOne Logo

Web Desk

  • Published:

    28 July 2021 4:59 AM GMT

ഹൈക്കോടതി ഉത്തരവ് കടലാസിലൊതുങ്ങി; പാലക്കാട് നഗരസഭയിലെ പോത്തുകളുടെ ദുര്‍ഗതി തുടരുന്നു
X

പാലക്കാട് നഗരസഭയുടെ സംരക്ഷണയിലുള്ള പോത്തുകളുടെ ദുരിതം തുടരുന്നു. പോത്തുകളുടെ ആരോഗ്യം സംരക്ഷിക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മതിയായ സംരക്ഷണം ലഭിക്കുന്നില്ല. പൊളിച്ച് മാറ്റുന്ന ടൗൺഹാളിനകത്താണ് നിലവിൽ പോത്തുകള്‍ ഉള്ളത്. ഇതുവരെ 17 പോത്തുകളാണ് ഇവിടെ ചത്തിട്ടുള്ളത്.

35 പോത്തുകളെയാണ് മെയ് മാസത്തിൽ പാലക്കാട് നഗരത്തിൽ ഉപേഷിക്കപ്പെട്ടത്. പിന്നീട് നഗരസഭ പോത്തുകളെ ഏറ്റെടുത്തെങ്കിലും മതിയായ സംരക്ഷണം നൽകാത്തതിനെ തുടർന്ന് നിരവധി പോത്തുകൾ ചത്തൊടുങ്ങുകയായിരുന്നു. ഹൈക്കോടതി പോത്തുകളെ സംരക്ഷിക്കാൻ നിർദേശം നൽകിയ ശേഷവും പോത്തുകൾ ചത്തുb സ്ഥിരം കാഴ്ചയാകുകയാണ്.

പോത്തുകളെ സംരക്ഷിക്കാൻ നിരവധി സംഘടനകളും, വ്യക്തികളും സമീപിച്ചെങ്കിലും നഗരസഭ പണം ആവശ്യപെടുകയായിരുന്നു. നിലവിൽ പൊളിച്ച് കൊണ്ടിരിക്കുന്ന നഗരധ്യത്തിലെ ടൗൺ ഹാളിന് ഉള്ളിലാണ് പോത്തുകൾ ഉള്ളത്. ഇവക്ക് മേഞ്ഞ് നടക്കാൻ പോലും അവസരമില്ല. നിലവിൽ 18 പോത്തുകളാണ് ടൗൺഹാളിലുള്ളത്. ഇതിൽ ഒന്നിന്‍റെ കാൽ ഒടിഞ്ഞ് ചികിത്സയിലാണ്. പോത്തുകളെ വിട്ടു കിട്ടണമെന്ന് ആവശ്യപെട്ട് മൃഗസംരക്ഷണ പ്രവർത്തകർ നൽകിയ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

TAGS :

Next Story