Quantcast

രാജ്ഭവനെ ആർഎസ്എസ് വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം, ഇന്ത്യന്‍ ജനാധിപത്യത്തെ ഗവര്‍ണര്‍ അപമാനിക്കരുത്: പിഡിപി

കൃഷി വകുപ്പിന്റെ പരിസ്ഥിതി ദിന പരിപാടിയിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് നിബന്ധന വച്ച രാജ്ഭവന്റെ നടപടി ജനാധിപത്യത്തിന് അപമാനമാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    5 Jun 2025 8:50 PM IST

രാജ്ഭവനെ ആർഎസ്എസ് വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം, ഇന്ത്യന്‍ ജനാധിപത്യത്തെ ഗവര്‍ണര്‍ അപമാനിക്കരുത്: പിഡിപി
X

കോഴിക്കോട്: ഇന്ത്യന്‍ ജനാധിപത്യത്തെ ഗവര്‍ണ്ണര്‍ അപമാനിക്കരുതെന്ന് പിഡിപി. രാജ്ഭവന്‍ അങ്കണത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കേരള സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് നിബന്ധന വച്ച രാജ്ഭവന്റെ നടപടി ജനാധിപത്യത്തിന് അപമാനമാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി പറഞ്ഞു.

രാജ്ഭവനെ സംഘവത്കരിക്കാനുള്ള നീക്കം ചെറുക്കണം. ആര്‍എസ്എസ് പ്രചാരകരെ പ്രഭാഷണത്തിന് ക്ഷണിച്ചും സര്‍ക്കാര്‍ പരിപാടിയില്‍ ആര്‍എസ്എസ് ചിഹ്നമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഉപാധി വച്ചും ഭരണഘടനാ സ്ഥാപനത്തെ സംഘ്പരിവാര്‍ വല്‍ക്കരിക്കാനുള്ള നീക്കം രാജ്ഭവന്‍ ഉപേക്ഷിക്കണമെന്ന് പിഡിപി ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

കൃഷി വകുപ്പിന്റെ പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ആവശ്യം ഗവർണർ ഉന്നയിച്ചതോടെ സർക്കാർ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയിരുന്നു. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഗവർണർ പരിപാടി സ്വന്തം നിലയ്ക്കു നടത്തിയത്.

TAGS :

Next Story