'സ്വർണത്തെ കുറിച്ച് പരാമർശമില്ല'; ശബരിമല ശ്രീകോവിലിന്‍റെ വാതിൽ മാറ്റിയതിലെ മഹ്‍സറിൽ അടിമുടി ദുരൂഹത
പഴയ പാളികൾ മുരാരി ബാബുവിനെ ഏൽപ്പിച്ചെന്നും മഹ്സറിൽ

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ സ്വർണവാതിലിന്റെ മഹസറിൽ അടിമുടി ദുരൂഹത. വാതിൽ പാളികൾ എന്നല്ലാതെ സ്വർണത്തെക്കുറിച്ചുള്ള ഒരു പരാമർശവും മഹസറിൽ ഇല്ല. പുതിയ സ്വർണവാതിൽ വെച്ച ശേഷം പഴയ പാളികൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ ഏൽപ്പിച്ചെന്നും മഹസറിൽ പറയുന്നു.
2019 മാർച്ച് മൂന്നിന് പുതിയ സ്വർണവാതിൽ ഘടിപ്പിച്ചപ്പോൾ എഴുതിയ മഹസറിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ വസ്തുക്കൾ അപഹരിക്കാൻ സാധ്യതയുണ്ടെന്ന് കാട്ടി 2019ൽ ദേവസ്വം ബോർഡിന് മുൻ തിരുവാഭരണം കമ്മീഷണർ അയച്ച കത്തിൻ്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
പഴയ വാതിലിലെ സ്വർണവും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം എസ്ഐടിക്ക് നിർദേശം നൽകിയിരുന്നു.
Next Story
Adjust Story Font
16

