Quantcast

അയല്‍വാസി കുഞ്ഞിനെ തട്ടിയെടുത്ത് മുറിയില്‍ പൂട്ടിയിട്ടു; ഫയര്‍ഫോഴ്സ് എത്തി മോചിപ്പിച്ചു

ഫയര്‍ഫോഴ്സെത്തി വാതില്‍ ചവിട്ടി പൊളിച്ചാണ് കുഞ്ഞിനെ മോചിപ്പിച്ചത്.

MediaOne Logo

ijas

  • Updated:

    2021-12-22 07:19:18.0

Published:

22 Dec 2021 12:44 PM IST

അയല്‍വാസി കുഞ്ഞിനെ തട്ടിയെടുത്ത് മുറിയില്‍ പൂട്ടിയിട്ടു; ഫയര്‍ഫോഴ്സ് എത്തി മോചിപ്പിച്ചു
X

അയൽവാസിയുടെ കുഞ്ഞിനെ തട്ടിയെടുത്ത് യുവാവ് വീട്ടിനുള്ളില്‍ പൂട്ടിയിട്ടു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. ഫയര്‍ഫോഴ്സെത്തി വാതില്‍ ചവിട്ടി പൊളിച്ചാണ് കുഞ്ഞിനെ മോചിപ്പിച്ചത്. വഴുതൂര്‍ സ്വദേശി വൈശാഖിന്‍റെ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിപ്പറിച്ചാണ് അയല്‍വാസിയായ കിരണ്‍ മുറിക്കകത്ത് കയറിയത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് എത്ര ആവശ്യപ്പെട്ടിട്ടും വാതില്‍ തുറന്നില്ല.

അമ്മൂമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ ബലമായി വാങ്ങി മുകളിലത്തെ മുറിയില്‍ കയറി കതകടക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാതില്‍ ചവിട്ടി പൊളിച്ചാണ് കുഞ്ഞിനെ മോചിപ്പിച്ചത്. യുവാവ് കുഞ്ഞിനെ തട്ടിപ്പറിക്കുന്നതിനിടയില്‍ അമ്മൂമ്മക്ക് പരിക്കേറ്റു. അമ്മുമ്മയുടെ ചെവിയിലാണ് പരിക്ക് പറ്റിയത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. കിരണിനെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story