എഫ്സിആർഎ പുതിയ ബില്ല് ഭരണഘടനാവിരുദ്ധം- തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
ക്രൈസ്തവരുടെ വിശേഷദിവസങ്ങൾ പരീക്ഷ ദിവസങ്ങൾ ആക്കിയതിൽ വേദനയുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു

തൃശൂർ:എഫ്സിആർഎ പുതിയ ബില്ല് ഭരണഘടനാ വരുദ്ധവും വ്യക്തികളുടേയും പൗരൻമാരുടേയും അവകാശത്തിന് വിരുദ്ധവുമാണെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പുതിയ ബില്ല് ആശങ്കയുണ്ടാക്കുന്നതാണ്. സ്വത്തുകൾ കണ്ടുകിട്ടാനുള്ള വ്യവസ്ഥ ആശങ്ക ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവരുടെ വിശേഷദിവസങ്ങൾ പരീക്ഷ ദിവസങ്ങൾ ആക്കിയതിൽ വേദനയുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പെസഹ വ്യാഴം ദുഃഖവെള്ളി ഈസ്റ്റർ ദിനങ്ങളിൽ പല കുട്ടികൾക്കും പരീക്ഷ എഴുതേണ്ടി വരുന്നു. ഹോം വോട്ടിംഗ്, ഉദ്യോഗസ്ഥർക്ക് പരിശീലനം, തുടങ്ങിയവ നടത്തുന്നത് വിശേഷ ദിവസങ്ങളിലാണ്. ഇതിലും വേദനയുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
Next Story
Adjust Story Font
16

