ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറക്കണം; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി
ബൂത്തുകളുടെ എണ്ണം വർധിപ്പിക്കണമെന്നും സിപിഎം. ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്ന് സിപിഎം തൃശ്ശൂർ ജില്ല സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ പറഞ്ഞു.

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം. ഒരു ബൂത്തിൽ 1300 അധികം വോട്ടുകൾ പോൾ ചെയ്യുക ദുഷ്‌കരമാണെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ മീഡിയവണിനോട് പറഞ്ഞത്.
ഒരു വോട്ടർ മൂന്നു വോട്ട് ചെയ്യുന്നതിനാൽ സമയം അധികം എടുക്കും. നിലവിലുള്ളത് പോലെ 600 വോട്ടർമാരെ ഒരു ബൂത്തിൽ ഉൾക്കൊള്ളിക്കണമെന്നാണ് ആവശ്യം. ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്ന് സിപിഎം തൃശ്ശൂർ ജില്ല സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ പറഞ്ഞു.
watch video:
Next Story
Adjust Story Font
16

