എംഎസ്‌സി എൽസ 3 കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളി
അദാനിയുമായുള്ള ബന്ധമാണ് കമ്പനിക്കെതിരെ ക്രിമിനൽ കേസെടുക്കാത്തതിന്റെ കാരണമെന്ന് വിമർശനം ഉയരുന്നു.

കൊച്ചി: കൊച്ചി പുറം കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ടുകൾ. അദാനിയുടെ മുന്ദ്ര, എന്നൂർ തുറമുഖങ്ങളിൽ എംഎസ്‌സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. എൽസ കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടിൽ വിമർശനമുയരുന്നതിനിടെയാണ് അദാനിയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്.
ചെന്നൈയിലെ അദാനിയുടെ എന്നൂർ തുറമുഖത്തിൽ എംഎസ്‌സിയുടെ ഉപകമ്പനിക്ക് 49% ഓഹരിയുണ്ട്. മുന്ദ്ര തുറമുഖത്തെ അദാനി കണ്ടെയ്‌നർ ടെർമിനലിൽ 50%വും ഓഹരിയുണ്ട്. അദാനിയുമായുള്ള ബന്ധം കാരണമാണ് കേസ് വേണ്ടെന്ന നിലപാടിലേക്ക് എത്തിയത് എന്നാണ് ആരോപണം. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടപ്പെട്ട കമ്പനിയായതിനാലാണ് എംഎസ്‌സിക്കെതിരെ ക്രിമിനൽ നടപടി വേണ്ടെന്നു വെച്ചെന്നും വിമർശനമുണ്ട്.
watch video:
Next Story
Adjust Story Font
16

