Quantcast

'പൊലീസിനെ ആക്രമിച്ചിട്ടില്ല, ഞങ്ങളെ ക്രൂരമായി മര്‍ദിച്ചു, കള്ളക്കേസിൽ കുടുക്കി'; നടന്‍ സനൂപ്

കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമായിരുന്നു യുവ നടൻ സനൂപിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    21 May 2023 3:15 AM GMT

Sanoop, Kerala Police, Sanoop Kumar, സനൂപ്, കേരള പോലീസ്, പൊലീസ്, പോലീസ്
X

കൊച്ചി: പൊലീസിനെ ആക്രമിച്ചിട്ടില്ലെന്നും തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും യുവനടന്‍ സനൂപ്. തന്നെയും വിഷ്വല്‍ എഡിറ്ററായ രാഹുൽ രാജിനെയും പൊലീസ് ക്രൂരമായി മർദിച്ചു. ലഹരി ഉപയോഗിച്ചെന്ന് കുറ്റപ്പെടുത്തിയതിനൊപ്പം സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഇല്ലാതാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും സനൂപ് ആരോപിച്ചു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമായിരുന്നു യുവ നടൻ സനൂപിന്‍റെ പ്രതികരണം.

എറണാകുളത്ത് സിനിമയുടെ ഷൂട്ടിങിന് വേണ്ടി വന്നതാണ്. ചിത്രീകരണത്തിന് ശേഷം രാത്രി ഒരു മണിക്ക് കലൂര്‍ ദേശാഭിമാനി ജംക്ഷനില്‍ ചായ കുടിക്കാന്‍ പോയതാണ്. അവിടെ വെച്ച് പൊലീസ് വണ്ടിയുടെ രേഖകള്‍ ചോദിച്ചു. എല്ലാം കൃത്യമാണെന്ന് പറഞ്ഞപ്പോള്‍ അടുത്ത ദിവസം സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം ചിത്രീകരണത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇപ്പോള്‍ തന്നെ രേഖകള്‍ കാണിക്കാമെന്ന് പറഞ്ഞപ്പോള്‍ വാഹനം മോഷ്ടിച്ചതാണെന്ന രീതിയില്‍ പൊലീസ് അവതരിപ്പിച്ചതായി സനൂപ് പറയുന്നു.

മോഷ്ടിച്ചതാണെന്ന് ആരോപിച്ചപ്പോള്‍ പേടിയായി. ഉടനെ വീഡിയോ ചിത്രീകരിച്ചു. അത് ഇഷ്ടപ്പെടാതിരുന്ന പൊലീസ് ഫോണ്‍ എറിഞ്ഞുപൊട്ടിച്ച് ശാരീരികമായി ആക്രമിച്ചതായും സനൂപ് പറഞ്ഞു. പൊതുജനം കൂടിയപ്പോള്‍ ലഹരി ഉപയോഗിച്ചതായി പറഞ്ഞതായും സ്റ്റേഷനിലെത്തിയതിന് ശേഷം പൊലീസിനെ തല്ലിയെന്ന ആരോപണം ഉയര്‍ത്തിയതായും എല്ലാം വ്യാജമാണെന്നും സനൂപ് പറയുന്നു.

TAGS :

Next Story