Quantcast

ഇന്ത്യയില്‍ ക്രൈസ്തവരും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് മാര്‍പാപ്പ സൂചിപ്പിക്കും; ഫാ. പോള്‍ തേലക്കാട്ട്

ആരും പീഡനത്തിന് വിധേയമാകരുതെന്ന സന്ദേശമായിരിക്കും മാർപാപ്പ ഇന്ത്യക്ക് നൽകുക

MediaOne Logo

Web Desk

  • Updated:

    2021-10-30 05:41:47.0

Published:

30 Oct 2021 5:39 AM GMT

ഇന്ത്യയില്‍ ക്രൈസ്തവരും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് മാര്‍പാപ്പ സൂചിപ്പിക്കും; ഫാ. പോള്‍ തേലക്കാട്ട്
X

ഇന്ത്യയിൽ ക്രൈസ്തവരും മറ്റ് ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന ദുരിതം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മാർപാപ്പ സൂചിപ്പിക്കുമെന്ന് സിറോ മലബാർ സഭാ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്ട്. ആരും പീഡനത്തിന് വിധേയമാകരുതെന്ന സന്ദേശമായിരിക്കും മാർപാപ്പ ഇന്ത്യക്ക് നൽകുക. മാർപാപ്പയുടെ ഇന്ത്യ സന്ദർശനം അടുത്ത വർഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു വേണ്ട നടപടികൾ കേന്ദ്ര സർക്കാർ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പോൾ തേലക്കാട്ട് മീഡിയവണിനോട് പറഞ്ഞു.

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ഇന്നലെ റോമിലെത്തിയത്. സന്ദര്‍ശനത്തിനിടയിലാണ് മോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാകും കൂടിക്കാഴ്ച. ജവഹർലാൽ നെഹ്രു ഇന്ദിരാഗാന്ധി, ഐ.കെ.ഗുജ്‍റാൾ, എ.ബി.വാജ്പേയ് എന്നിവർക്ക് ശേഷം വത്തിക്കാനിലെത്തി മാർപ്പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. സെന്‍റ്. പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപം വത്തിക്കാൻ പാലസിലാകും കൂടിക്കാഴ്ച.

TAGS :

Next Story