എസ്ഡിപിഐയെ നിർണായക രാഷ്ടീയ ശക്തിയാക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടു; എൻഐഎ കോടതിയിൽ
ജുഡീഷ്യറിയിലും സൈന്യത്തിലും പോലീസിലും അടക്കം സ്വാധീനം ഉറപ്പിക്കാനായിരുന്നു ശ്രമം എന്നും എൻഐഎ ആരോപിച്ചു

കൊച്ചി: എസ്ഡിപിഐയെ നിർണായക രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നെന്ന് എൻഐഎ. ജുഡീഷ്യറിയിലും സൈന്യത്തിലും പോലീസിലും അടക്കം സ്വാധീനം ഉറപ്പിക്കാനായിരുന്നു ശ്രമം എന്നും എൻഐഎ ആരോപിച്ചു. ഇസ്‌ലാമിക ഭരണഘടന നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം എൻഐഎ അന്വേഷിക്കുന്ന വിവിധ കേസുകളിലെ പ്രതികൾ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെ കോടതിയിൽ നൽകിയ എൻഐഎ റിപ്പോർട്ടിലാണ് പരാമർശമുള്ളത്. റിപ്പോർട്ടേഴ്‌സ് വിങ്, ആംസ് ട്രെയിനിങ് വിങ്, സർവീസ് വിങ് എന്നിങ്ങനെയുള്ള മൂന്നു വിഭാഗങ്ങളിലായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഇതര മതസ്ഥരിലെ പ്രമുഖരുടെ വിവരങ്ങൾ ശേഖരിച്ച് കൊലപ്പെടുത്തുകയായിരുന്നു സംഘങ്ങളുടെ ലക്ഷ്യമെന്നും എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്താണ് കോടതിയിൽ എൻ ഐ എ റിപ്പോർട്ട് സമർപ്പിച്ചത്.
watch video:
Adjust Story Font
16

