ആർ.ശ്രീലേഖ പുറത്തുവിട്ട പ്രീപോൾ സർവേ ഫലം നിർമിച്ചത് ബിജെപി ഓഫീസിൽ
സർവേ ഫലം പ്രചരിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് മീഡിയവണിന് ലഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ തെരഞ്ഞെടുപ്പ് ദിവസം പുറത്തുവിട്ട പ്രീപോൾ സർവേ ഫലം വ്യാജം. ബിജെപി ഓഫീസിലാണ് വ്യാജ സർവേ ഫലം നിർമിച്ചത് . സംസ്ഥാന ജനനറൽ സെക്രട്ടറി ഇത് പ്രചരിപ്പിച്ചതിന്‍റെ സ്ക്രീൻഷോട്ട് മീഡിയവണിന് ലഭിച്ചു.
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഡിസംബർ 9നാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാഡ് ബിജെപി സ്ഥാനാർഥി ശ്രീലേഖ വ്യാജ റിപ്പോർട്ട് സർവേ ഫലം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ചട്ടം മറികടന്നായിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയുടെ നടപടി. സി ഫോർ എന്ന പേരിലായിരുന്നു ബിജെപിക്ക് മുൻതൂക്കം നൽകുന്ന സർവേ ഫലം.
ഇതിന്‍റ ഉറവിടമാണ് ഇപ്പോൾ പുറത്തുവന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് വ്യാജ സർവേ ഫലം പ്രചരിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് മീഡിയവണിനു ലഭിച്ചു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ആയി ബിജെപി ഓഫീസിൽനിന്ന് സർവേ ഫലം തയ്യാറാക്കിയതാണ് വ്യക്തമാകുന്നത്.
വ്യാജ പ്രീ പോൾ സർവേ ഫലം നിർമിച്ചതിൽ ശക്തമായ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ദിവസം പ്രീപോൾ സർവേ ഫലം പുറത്തുവിട്ടതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ആരംഭിച്ചിരുന്നു. ഉടൻ റിപ്പോർട്ട് നൽകാൻ സൈബർ പൊലീസിലാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അതിനിടയിലാണ് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി തന്നെ തയ്യാറാക്കിയതാണ് സർവേ ഫലം എന്ന് വ്യക്തമാകുന്നത്.
Adjust Story Font
16

