കയമ അരിക്ക് പൊള്ളുന്ന വില; മൂന്നുമാസത്തിനിടെ വർധിച്ചത് 80 രൂപയിലധികം
രണ്ടുമാസത്തോടെ കയമ അരി വിപണിയിൽ പൂർണമായും ഇല്ലാതായേക്കും

മലപ്പുറം: മലബാറിലെ ബിരിയാണിക്ക് രുചി കൂട്ടുന്ന കയമ അരിയുടെ വില കുത്തനെ കൂടുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ 80 രൂപയിലധികമാണ് വർധിച്ചത്. ഉൽപാദനം കുറഞ്ഞതും കയറ്റുമതി വർധിച്ചതും ആണ് വില കുത്തനെ കൂടാൻ കാരണം.
മലയാളികളുടെ പ്രത്യേകിച്ച് മലബാറുകാരുടെ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഭക്ഷണവിഭവമാണ് ബിരിയാണി. അതിനായി മലബാറുകാർ കൂടുതൽ ഉപയോഗിക്കുന്നത് സ്വാദിഷ്ടമായ കയമ അരിയാണ്. പശ്ചിമബംഗാളിലെ പ്രകൃതിക്ഷോഭ കാരണം കൃഷി നശിച്ചതും കയറ്റുമതി വർദ്ധിച്ചതും ആണ് വില കുത്തനെ കൂടാൻ കാരണമായത്.
രണ്ടുമാസത്തോടെ കയമ ബിരിയാണി അരി പൂർണ്ണമായി വിപണിയിൽ നിന്ന് അപ്രതീക്ഷിതമാകും. പ്രകൃതിക്ഷോഭത്തെ അതിജീവിച്ച് സാധാരണഗതിയിൽ കൃഷി ചെയ്താൽ തന്നെ 2028 ജനുവരിയോടെയാകും ഇനി കയമ വിപണിയിൽ തിരിച്ചെത്തുക. മലയാളികളുടെ ബിരിയാണിയുടെ രുചിക്ക് കയമക്ക് പകരമാകാൻ ബസുമതി അരിക്ക് കഴിയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
കയമ അരിയോടപ്പം വെളിച്ചെണ്ണയുടെയും വില വർധിച്ചതോടെ പല ഹോട്ടലുകളിലും ബിരിയാണിയുടെയും വില കുത്തനെ കൂട്ടി.
Adjust Story Font
16

