സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില വർധിക്കും
62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില കൂടുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് തിങ്കളാഴ്ച മുതൽ വില വർധിക്കും. മദ്യവിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം.
സ്പിരിറ്റ് വില വർധിച്ചതിനാൽ മദ്യവില കൂട്ടണമെന്നായിരുന്നു ആവശ്യം. ചില ബ്രാൻഡുകളുടേതിന് മാത്രമാണ് വർധന. 10-50 രൂപ വരെ വർധിക്കും.
62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിക്കുന്നത്. 45 കമ്പനികളുടെ 107 ബ്രാൻഡുകൾക്ക് വില കുറയും.
Next Story
Adjust Story Font
16

