കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് വൈകിയത് മുഖ്യമന്ത്രിയുടെ ഇടപെടലിൽ: അടൂർ പ്രകാശ്
തദ്ദേശ തെരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യൽ വൈകിപ്പിച്ചെന്നും യുഡിഎഫ് കൺവീനർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉന്നതരിലേക്ക് പോകണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മീഡിയവണിനോട്. കടകംപള്ളിയെ ചോദ്യം ചെയ്തതിൽ കാലതാമസം ഉണ്ടായെന്നും അതിന് കാരണം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണെന്നും പറഞ്ഞ അടൂർ പ്രകാശ് തദ്ദേശ തെരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യൽ വൈകിപ്പിച്ചെന്നും പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. അല്ലാതെ ഒരു ഫോട്ടോയുടെ പേരിലല്ല. കടകംപള്ളിയെ എത്രയോ നേരത്തേ ചോദ്യം ചെയ്യേണ്ടതായിരുന്നുവെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. എസ്‌ഐടിയുടെ അന്വേഷണത്തെ എതിർക്കുന്നില്ലെന്നും എന്നാൽ ബാഹ്യ ഇടപെടലില്ലാതെ അന്വേഷണം കൃത്യമായി നടക്കണമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.
Next Story
Adjust Story Font
16

