നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം നാളെ തെളിയും; പത്രിക പിന്‍വലിക്കാന്‍ നാളെ വരെ സമയം
സ്ഥാനാർഥികളുടെ പ്രചാരണം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പിൻവലിക്കാൻ നാളെ കൂടി അവസരം. തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 1254 സ്ഥാനാർഥികളിൽ നിന്നായി 2,125 നാമനിർദ്ദേശപത്രികകളാണ് ലഭിച്ചത്. ഇതിൽ 1748 പത്രികകൾ സ്വീകരിച്ചു. 354 പത്രികകൾ തള്ളുകയും 3 എണ്ണം പിൻവലിക്കുകയും ചെയ്തു.
സമർപ്പിച്ച പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസത്തിന് ശേഷമായിരിക്കും സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിയുക. അതേസമയം സ്ഥാനാർഥികളുടെ പ്രചാരണം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.
കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന റെജി ചെറിയാന്‍റെ നാമനിർദേശ പത്രിക ഇന്ന് വിശദ പരിശോധന നടത്തും. കേസ് വിവരം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ല എന്ന എൽഡിഎഫിന്‍റെ ആരോപണത്തെ തുടർന്നാണ് പത്രിക വിശദ പരിശോധനയ്ക്ക് മാറ്റിയത്. പിന്തുണച്ചവർ ഒപ്പ് വെക്കാത്തതിനെ തുടർന്ന് ഒരു പത്രിക തള്ളിയിരുന്നു.
Adjust Story Font
16

